< Back
India

India
‘സര്‍ജിക്കല്‍ സ്ട്രൈക്കിനെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിച്ചു’ ലെഫ്. ജനറല്‍
|8 Dec 2018 12:11 PM IST
നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ലെഫ്റ്റനന്‍റ് ജനറല്‍ ഡി.എസ് ഹൂഡ.
നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ലെഫ്റ്റനന്‍റ് ജനറല്‍ ഡി.എസ് ഹൂഡ. അതീവരഹസ്യമായി നടപ്പാക്കിയ മിന്നലാക്രമണം പരസ്യമാക്കുന്നത് സൈന്യത്തിന് ഗുണം ചെയ്യില്ല. ഭാവി നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2016 സെപ്തംബര്‍ 29ന് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ വടക്കന്‍ സൈനിക കമാന്ററായിരുന്നു ഡി.എസ് ഹൂഡ.