< Back
India

India
രാമക്ഷേത്രത്തിനായി ഓർഡിനൻസ് യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ ബി.ജെ.പിയോട് സഹകരിക്കില്ലെന്ന് വി.എച്ച്.പി
|9 Dec 2018 1:10 PM IST
വി.എച്ച്.പി. ഡൽഹിയിൽ സംഘടിപ്പിച്ച ‘വിരാട് ധർമ്മ സഭയിലാണ് പ്രഖ്യാപനം.
രാമക്ഷേത്രത്തിനായി ഓർഡിനൻസ് യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ 2019 ലോക്സഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പിയോട് സഹകരിക്കില്ലെന്ന് വി.എച്ച്.പി. ഡൽഹിയിൽ സംഘടിപ്പിച്ച 'വിരാട് ധർമ്മ സഭയിലാണ് പ്രഖ്യാപനം. ആര്‍.എസ്.എസിന്റെ 9 ദിവസത്തെ 'സങ്കൽപ് രഥയാത്രക്കും' ഇന്ന് ഡൽഹി രാംലീല മൈതാനിയിൽ പരിസമാപ്തിയായി.
അയോധ്യയിലും രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും നടത്തിയ ധർമ്മ സഭക്ക് ശേഷമാണ് ഡൽഹിയിൽ വി.എച്ച്.പി സമ്മേളനം സംഘടിപ്പിച്ചത്. ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിർമ്മിക്കാൻ മുസ്ലിംകൾ സഹകരിക്കണമെന്നും ധർമ്മ സഭ ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി , വി.എച്ച്.പി അന്തർ ദേശീയ പ്രസിഡന്റ് വി.എസ് കോക്ജെ അടക്കമുള്ളവർ ചടങ്ങിൽ സംസാരിച്ചു.