< Back
India
‘പുറത്ത് വരുന്ന ഫലങ്ങള്‍ ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം’ ശിവസേന
India

‘പുറത്ത് വരുന്ന ഫലങ്ങള്‍ ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം’ ശിവസേന

Web Desk
|
11 Dec 2018 3:02 PM IST

5സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പുറത്ത് വരുന്ന ഫലങ്ങള്‍‌ ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് ആത്മപരിശോധനയുടെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഫലങ്ങളെന്ന് ശിവസേന‍.

അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പുറത്ത് വരുന്ന ഫലങ്ങള്‍‌ ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് ആത്മപരിശോധനയുടെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഫലങ്ങളെന്ന് ശിവസേന‍. ബി.ജെ.പിയുടെ വിജയത്തിന്റെ രഥം നിര്‍ത്തിയിട്ടിരിക്കുന്നതായാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നതെന്ന് ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് പരിഹസിച്ചു.

''നമുക്ക് ആത്മപരിശോധനക്കുള്ള സമയമായെന്ന വ്യക്തമായ സന്ദേശമാണ് ഇത്.'' പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സഖ്യം പുലർത്തിയെങ്കിലും ശിവസേന ബി.ജെ.പിയുമായി സുഖകരമായ ബന്ധത്തിലല്ല. 2014ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റക്ക് മത്സരിച്ചെങ്കിലും, പിന്നീട് സർക്കാർ രൂപീകരിക്കാൻ കൈകോർത്തിരുന്നു.

ये भी पà¥�ें- മധ്യപ്രദേശില്‍ ട്വിസ്റ്റ്; ഇഞ്ചോടിഞ്ച് പോരാട്ടം LIVE BLOG 

Similar Posts