
‘തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോദി സര്‍ക്കാരിന്റെ വിലയിരുത്തലല്ല’ രാജ്നാഥ് സിംങ്
|അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്ത് വരുന്ന ഫലങ്ങള്‍ മോദി സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംങ്.
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുറത്ത് വരുന്ന ഫലങ്ങള്‍ മോദി സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിംങ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതാത് സംസ്ഥാന സര്‍ക്കാരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴിലുളള കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലായി ഇതിനെ കാണേണ്ടെന്നും രാജ്നാഥ് സിംങ് പറഞ്ഞു.
ഛത്തീസ്ഗഢില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ച ബി.ജെ.പിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഇവിടെ ഇതിനകം തന്നെ കേവലഭൂരിപക്ഷം മറികടന്നു. രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടിന് മുന്നില്‍ കോൺഗ്രസും ബി.ജെ.പിയും പരാജയപ്പെട്ടപ്പോൾ, മധ്യപ്രദേശിൽ ഇരു പാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.