< Back
India
അസാധാരണ പുക, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി; വീഡിയോ കാണാം
India

അസാധാരണ പുക, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി; വീഡിയോ കാണാം

Web Desk
|
11 Dec 2018 4:51 PM IST

കൊൽക്കത്തയിലെ റൺവേയിലേക്ക് യാത്രക്കാരെ അടിയന്തര വാതിൽ വഴി ഇറക്കുകയായിരുന്നു.

അസാധാരണ പുക കണ്ടതിനാൽ ഇന്‍ഡിഗോ വിമാനം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി. വിമാനത്തിൽ 136 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധിക്യതർ അറിയിച്ചു.

യാത്രക്കാര്‍ വിമാനത്തിനകത്തിരിക്കുന്ന സമയത്ത് പൊടുന്നനെയാണ് പുക വരാന്‍ തുടങ്ങിയത്. ഉടനെ തന്നെ ഉദ്യോഗസ്ഥർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും കൂടുതൽ വഷളാകുന്നതിന് മുമ്പെ കൊൽക്കത്തയിൽ ഇറക്കുകയായിരുന്നു.

കൊൽക്കത്ത വിമാനത്താവളത്തിലെ റൺവേയിലേക്ക് യാത്രക്കാരെ അടിയന്തര വാതിൽ വഴി ഇറക്കുകയായിരുന്നു. ജയ്പൂരിൽ നിന്നായിരുന്നു വിമാനം നേരത്തെ പുറപ്പെട്ടിരുന്നത്.

Similar Posts