
റഫാലില്‍ മോദി സര്‍ക്കാരിന് ആശ്വാസം; നയപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് കോടതി
|ആര്‍ക്കെങ്കിലും അനുകൂലമായി കേന്ദ്രം പ്രവര്‍ത്തിച്ചതിന് തെളിവുകളില്ല. വിലവിരം താരതമ്യം ചെയ്യേണ്ടത് കോടതിയുടെ ജോലിയല്ല. നയപരമായ കാര്യങ്ങളില്‍..
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന റഫേല്‍ വിമാന ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിം കോടതി. ഇടപാടിന്‍റെ നടപടികളില്‍ സംശയികരമായ സാഹചര്യമില്ല. വിമാന വിലയുടെ കാര്യത്തില്‍ കോടതി എന്തെങ്കിലും പറയേണ്ടതില്ല. ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുത്തതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ എല്ലാ ഹരജികളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി.
വ്യക്തിപരമായ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ ഇടപാടുകളെ പരിശോധിക്കാനാവില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിലപാട്. യു.പി.എ കാലത്തെ 126 വിമനത്തിന് പകരം 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടതില്‍ സംശയം പ്രകടിപ്പിക്കാന്‍ കഴിയില്ല. 126 വിമാനം വാങ്ങണമെന്ന് സുപ്രിംകോടതിക്ക് പറയാനാവില്ല. വിമാനത്തിന്‍റെ വില പരിശോധിക്കുന്നതിന് കോടതിക്ക് പരിമിതികളുണ്ട്. വിമാനത്തിന്‍റെ ഗുണനിലവാരവുമായാണ് വില ബന്ധപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു പങ്കും ഇല്ലാതിരിക്കെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തില്‍ ഒരു ക്രമക്കേടും ആരോപിക്കാന്‍ കഴിയില്ലെന്നും വിധി പ്രസ്താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ ഇടപാടികള്‍ ഒരു മേല്‍നോട്ടക്കാരനായിരിക്കാന്‍ സുപ്രിം കോടതിക്കാവില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കൂട്ടം ഹരജികള്‍ തള്ളിയാണ് മോദി സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന വിധി സുപ്രിം കോടതി പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ എസ് കെ കൌള്‍, എം കെ ജോസഫ് എന്നിവരായിരുന്ന ബഞ്ചിലെ മറ്റംഗങ്ങള്‍. സുപ്രിം കോടതി അഭിഭാഷകരായ എം എല്‍ ശര്‍മ വിനീദ് ധാണ്ഡ, പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ജസ്വന്ത് സിങ്, അരുണ്‍ ഷൂറി, ആം ആദ്മി എം.പി സഞ്ജയ് സിങ് എന്നിവരായിരുന്നു ഹരജിക്കാര്‍. 59,000 കോടി രൂപക്ക് ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമാണ് മോദി സര്‍ക്കാരിനെതിരായ ആരോപണമായി മാറിയത്.