< Back
India
കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി; ആറു മരണം  
India

കർണാടകയിൽ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി; ആറു മരണം  

Web Desk
|
16 Dec 2018 3:59 PM IST

ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 

കര്‍ണാടകയിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ മരിച്ചു. കര്‍ണാടക ബഗല്‍കോട്ട് ജില്ലയിലെ മുദോലിലാണ് അപകടം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉച്ചക്ക് രണ്ടു മണിയോടെ ബഗൽകോട്ട് ജില്ലയിലെ മുദോലിൽ സ്ഥിതി ചെയ്യുന്ന നിരാനി ഷുഗേഴ്സ് ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ഫാക്ടറിയിൽ നിന്ന് അര കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ട്രീറ്റ്മെന്‍റ് പ്ലാന്‍റിലാണ് പൊട്ടിത്തെറി നടന്നത്. മൂന്നു പേർ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. സ്ഫോടനത്തിന്‍റെ ശക്തിയിൽ മൂന്നുനില കെട്ടിടം പൂർണമായി തകർന്നു. അഗ്നിശമനസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Similar Posts