< Back
India
മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രഘുറാം രാജന്‍
India

മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രഘുറാം രാജന്‍

Web Desk
|
18 Dec 2018 12:24 PM IST

ഇതോടെ മറ്റു രാജ്യങ്ങള്‍ പുരോഗതി കൈവരിക്കുമ്പോള്‍ ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ തകര്‍ന്നുവെന്നും ഇത് ജി.ഡി.പിയെയും ബാധിച്ചുവെന്നും രഘുറാം രാജന്‍ വിമര്‍ശിച്ചു. 

മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ കീഴ്പ്പോട്ടാക്കിയെന്ന് രഘുറാം രാജന്‍ പറഞ്ഞു. ലോകം സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ നീങ്ങുമ്പോഴായിരുന്നു നോട്ട് നിരോധം. ഇതോടെ മറ്റു രാജ്യങ്ങള്‍ പുരോഗതി കൈവരിക്കുമ്പോള്‍ ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ തകര്‍ന്നുവെന്നും ഇത് ജി.ഡി.പിയെയും ബാധിച്ചുവെന്നും രഘുറാം രാജന്‍ വിമര്‍ശിച്ചു.

രണ്ടു വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മൂല്യം കൂടിയ നോട്ടുകളുടെ നിരോധനം ഇന്ത്യയുടെ വളര്‍ച്ചയെ കാര്യമായി തന്നെ ബാധിച്ചു. ഇതിനെ സാധൂകരിക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. 2017 ല്‍ ലോകം സാമ്പത്തിക വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്ത്യയുടെ സാമ്പദ് രംഗത്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത് നോട്ട് നിരോധനമായിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക തകര്‍ച്ചക്ക് നോട്ട് നിരോധനം മാത്രമല്ല, തൊട്ടുപിന്നാലെ നടപ്പാക്കിയ ജി.എസ്.ടിയും പ്രതിയാണ്. 2017-18 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts