
സി.പി.എം കര്‍ണാടക സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡിക്കെതിരെ അച്ചടക്ക നടപടി
|പാര്‍ട്ടി അച്ചടക്കത്തിന് യോജിക്കാത്ത നിലയില്‍ പ്രവര്‍ത്തിച്ചതിന് പദവിയിൽ നിന്ന് നീക്കി.
സി.പി.എം കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡിക്കെതിരെ അച്ചടക്ക നടപടി. പാര്‍ട്ടി അച്ചടക്കത്തിന് യോജിക്കാത്ത നിലയില്‍ പ്രവര്‍ത്തിച്ചതിന് പദവിയിൽ നിന്ന് നീക്കി . ബസവ രാജിനെ പുതിയ സംസ്ഥാന സെക്രട്ടറി ആയി കേന്ദ്ര കമ്മിറ്റി നിയമിച്ചു.
പി.കെ ശശിക്കെതിരായ സംസ്ഥാന സമിതിയുടെ അച്ചടക്ക നടപടി അംഗീകരിച്ച കേന്ദ്ര കമ്മറ്റി യോഗത്തിൽ തന്നെയാണ് കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാമ റെഡ്ഡിക്കെതിരെയും നടപടിയെടുത്തത്. കേന്ദ്ര കമ്മറ്റി അംഗമായ ശ്രീരാം റെഡ്ഡിയെ ഏറ്റവും കീഴ്ഘടകമായ ബ്രാഞ്ചിലെക്കാണ് തരം താഴ്ത്തിയത്. പാര്‍ട്ടി അച്ചടക്കത്തിന് യോജിക്കാത്ത നിലയില്‍ പ്രവര്‍ത്തിച്ചെന്നാണ് കണ്ടെത്തൽ. എസ്. രാമചന്ദ്രന്‍ പിള്ള , എം.എ ബേബി ഉള്‍പ്പെടെയുള്ള പി.ബി അംഗങ്ങള്‍ ബംഗളൂരൂവില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ബസവ രാജിനെയാണ് സി.പി.എം പുതിയ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലെ ബാഗേപള്ളിയില്‍ നിന്ന് രണ്ടു തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ശ്രീരാം റെഡ്ഢി.