< Back
India
റഫാല്‍ ഇടപാട്: പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു
India

റഫാല്‍ ഇടപാട്: പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു

Web Desk
|
20 Dec 2018 5:42 PM IST

റഫാല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെച്ചു.

റഫാല്‍ ഇടപാടിലെ അഴിമതിയെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും തടസപ്പെട്ടു. റഫാല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും മുദ്രാവാക്യം മുഴക്കി.

കാവേരി നദിക്ക് കുറുകെ കര്‍ണാടകയുടെ അണക്കെട്ട് നിര്‍മാണത്തിനെതിരെ എ.ഐ.ഡി.എം.കെ അംഗങ്ങളും ആന്ധ്രക്ക് പ്രത്യേക പദവിയെന്ന ആവശ്യവുമായി ടിഡിപി അംഗങ്ങളും സഭയുടെ നടത്തളത്തിലിറങ്ങിയതോടെ രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു.

ബഹളത്തിനിടെ ഉപഭോക്തൃ സംരക്ഷണ ബില്ലും ഓട്ടിസം ബാധിതര്‍ക്കുള്ള ദേശീയ ട്രസ്റ്റ് ബില്ലും ലോക്സഭ പാസാക്കി. മുത്തലാഖ് ബില്ലിലെ ഭേദഗതികള്‍ ചര്‍ച്ചക്ക് വന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ചര്‍ച്ച 27ാം തീയതിയിലേക്ക് മാറ്റി.

Similar Posts