< Back
India
ബാങ്ക് ഓഫീസര്‍മാരുടെ സമരം തുടരുന്നു 
India

ബാങ്ക് ഓഫീസര്‍മാരുടെ സമരം തുടരുന്നു 

Web Desk
|
21 Dec 2018 1:09 PM IST

ഇനി വരുന്ന ആറ് ദിവസങ്ങളിൽ അഞ്ച് ദിവസവും ബാങ്ക് സേവനങ്ങൾ തടസ്സപ്പെടും.

ബാങ്ക് ഓഫീസർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടരുന്നു. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ നേതൃത്വത്തിലാണ് പണിമുടക്ക്. സേവന വേതന വ്യവസ്ഥകളിലെയും പെൻഷനിലെയും അപാകതകൾ പരിഹരിക്കണമെന്നാണ് ആവശ്യം. ഇതോടെ ഇനി വരുന്ന ആറ് ദിവസങ്ങളിൽ 5 ദിവസവും ബാങ്ക് സേവനങ്ങൾ തടസപ്പെട്ടേക്കും .

ബാങ്ക് ഉദ്യോഗസ്ഥരുടെ ദീർഘനാളായുള്ള ആവശ്യമാണ് സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണം എന്നത്. അഞ്ച് വർഷത്തിലൊരിക്കൽ നടത്തുന്ന മാറ്റങ്ങൾ ദീർഘനാളായി മുടങ്ങിക്കിടക്കുകയാണ്. പെൻഷനിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. ബാങ്കുകള്‍ തുറന്നിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

ഇതോടെ ഇനി വരുന്ന ആറ് ദിവസങ്ങളില്‍ 5 ദിവസവും ബാങ്ക് സേവനങ്ങള്‍ ലഭ്യമായേക്കില്ല. ഡിസംബർ 22 നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. 23 ഞായറാഴ്ചയും 25 ക്രിസ്മസ് അവധിയുമാണ്. 26ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് പണിമുടക്ക്. ഇതിനിടെ 24 ആം തിയ്യതി മാത്രമായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.

Related Tags :
Similar Posts