
നവോദയ വിദ്യാലയത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 49 ആത്മഹത്യകള്‍
|മരിച്ചവരില്‍ ഭൂരിപക്ഷവും ദളിത്,ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഏഴു പേരൊഴികെ ബാക്കിയുള്ളവര്‍ തൂങ്ങി മരിച്ചവരാണെന്ന് വിവരാവകാശ നിയമ (ആർ.ടി.ഐ) പ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 49 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി വിവരാവകാശ രേഖ. മരിച്ചവരില്‍ ഭൂരിപക്ഷവും ദളിത്,ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.
മരിച്ച വിദ്യാര്‍ത്ഥികളില്‍ ഏഴു പേരൊഴികെ ബാക്കിയുള്ളവര്‍ തൂങ്ങി മരിച്ചവരാണെന്ന് വിവരാവകാശ നിയമം (ആർ.ടി.ഐ) ആക്ട് പ്രകാരം ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച രേഖകളില്‍ പറയുന്നു.
2012 മുതൽ ഈ സ്കൂളുകൾക്ക് പത്താം ക്ലാസിൽ 99 ഉം പ്ലസ് ടുവില്‍ 95 ഉം വിജയ ശതമാനമുണ്ടായിരുന്നു. സ്വകാര്യ സ്കൂളുകളെക്കാളും സി.ബി.എസ്.ഇ യുടെ ദേശീയ ശരാശരിയേക്കാളും വളരെ മികച്ച വിജയശതമാനമാണ് ഇത്.

"നവോദയ വിദ്യാലയ സമ്പ്രദായം, ഒരു പ്രത്യേക പരീക്ഷണമായാണ് തുടങ്ങിയത്. മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്വയംഭരണ സംഘടനയായ നവോദയ വിദ്യാലയ സമിതി (എൻ.വി.എസ്) 635 ജെ.എൻ.വി.കൾ കൈകാര്യം ചെയ്യുന്നതായി എൻ.വി.എസി.ന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.

ഭാരതത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന വിദ്യാലയങ്ങളാണ് ജെ.എന്‍.വി എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന ജവഹര്‍ നവോദയ വിദ്യാലയ. ഗ്രാമ പ്രദേശങ്ങളില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നതായ വിദ്യാര്‍ഥികള്‍ക്കു ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സര്‍ക്കാരിന്റെ പദ്ധതിയാണു ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

തമിഴ്‌നാട് ഒഴികെ ഭാരതത്തിലുടനീളം ജെ.എന്‍.വി.കള്‍ പ്രവര്‍ത്തിച്ചു വരുന്നു. 2010 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏതാണ്ട് 593 ജെ.എന്‍.വി.കളുണ്ട്. ഇത്തരം വിദ്യാലയങ്ങളിലെ പ്രവേശനം ജില്ലാ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.