
നിതീഷ് കുമാറിനേക്കാള്‍ വലിയ അവസരവാദി മറ്റാരുമില്ലെന്ന് തേജസ്വി യാദവ്
|ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റിൽ മൽസരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ വലിയ അവസരവാദി മറ്റാരുമില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഇത്രയും അപമാനിക്കപ്പെട്ടതിനു ശേഷവും നിതേഷ് കുമാര്‍ എന്‍.ഡി.എക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ പ്രതിപക്ഷ മുന്നണിയെ അവസരവാദികളെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. എന്‍.ഡി.എയുടെ സീറ്റ് വിഭജനം യുക്തിരഹിതമാണ്. 2014 ലോക്‍സഭാ തിരഞ്ഞെടുപ്പുല്‍ 22 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പി 17 സീറ്റുകളിൽ മാത്രം മൽസരിക്കുന്നതിലൂടെ എൻ.ഡി.എയിലെ പ്രശ്നങ്ങല്‍ വ്യക്തമാണെന്ന് യാദവ് ട്വീറ്റ് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റിൽ മൽസരിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. റാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽ.ജെ.പി ആറു സീറ്റിലും മൽസരിക്കും.
ബി.ജെ.പി നേതൃത്ത്വതിലുള്ള സഖ്യം 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ് പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേരിട്ട തോല്‍വി രാഷ്ട്രീയ ലോക് സമാതാ പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ എന്‍.ഡി.എ വിട്ടതിനുശേഷമാണ്.
അതേസമയം ബീഹാര്‍ വിശാലസഖ്യം അവസരവാദപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ നിലനില്‍പിനുവേണ്ടിയുള്ള പരിശ്രമത്തിലാണെന്നും ഇത്തരത്തിലൊരു സങ്കീര്‍ണമായ സഖ്യത്തെ ജനങ്ങള്‍ സ്വീകരിക്കുകയില്ലെ മോദി പറഞ്ഞു. "മഹാസഖ്യം അവരുടെ നിലനില്‍പിനും, അധികാരത്തിനും വേണ്ടിയാണിത്, ജനങ്ങള്‍ക്ക് വേണ്ടിയല്ല."