< Back
India
രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍ - റോഡ് പാലം തുറന്നു
India

രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍ - റോഡ് പാലം തുറന്നു

Web Desk
|
25 Dec 2018 9:56 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അസമിലെ ബോഗിബീല്‍ പാലം നാടിന് സമര്‍പ്പിച്ചത്.

രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍ - റോഡ് പാലം യാത്രക്കാര്‍ക്ക് തുറന്ന് കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അസമിലെ ബോഗിബീല്‍ പാലം നാടിന് സമര്‍പ്പിച്ചത്.

അസമിലെ ദിബ്രുഗഡ് - ധേമാജി ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് 4.94 കിലോമീറ്റർ ദൈർഘ്യമുള്ള ബോഗിബീൽ പാലം. മുകളില്‍ മൂന്ന് വരി റോഡും താഴെ രണ്ട് വരി റയിൽ പാതയുമാണ് പാലത്തിനുള്ളത്. ബ്രഹ്മപുത്ര നദിക്ക് കുറുകെ 32 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന് 5900 കോടി രൂപയാണ് നിർമാണ ചെലവ്.

1977 ജനുവരി 22ന് അന്നത്തെ പ്രധാനമന്ത്രി ദേവഗൌഡയാണ് പാലത്തിന്റെ നിർമാണത്തിന് തറക്കല്ലിട്ടത്. 2002ല്‍ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പണി പൂര്‍ത്തിയാകാന്‍ 16 വര്‍ഷമെടുത്തു. ബോഗിബീൽ പാലം യാഥാർഥ്യമാകുന്നതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിൽ നിർണായക മുന്നേറ്റം സാധ്യമാകും.

അസം - അരുണാചൽ പ്രദേശ് യാത്രയില്‍ 140 കിലോമീറ്ററോളം ദൂരം കുറയും. ദിബ്രുഗഢ് - ഡൽഹി ട്രെയിൻ യാത്രയില്‍ മൂന്ന് മണിക്കൂറിന്റെ ലാഭമുണ്ടാകും. സൈനിക ടാങ്കുകൾക്ക് യാത്ര ചെയ്യാനും ജെറ്റ് വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനും സാധ്യമാകുന്ന തരത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്.

Similar Posts