
നിങ്ങള്‍ വന്നത് പള്ളി നിര്‍മിക്കാനാണോ? നോയിഡയില്‍ പൊതുസ്ഥലത്തെ നിസ്കാര നിരോധനത്തിന് കാരണമെന്ന് സംശയിക്കുന്ന വീഡിയോ പുറത്ത്
|പാര്‍ക്കില്‍ നിസ്‌കരിക്കാനെത്തിയ മുസ്‌ലിംകളെ ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്.
പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കരുതെന്ന നോയിഡ പൊലീസിന്റെ നോട്ടീസിന് കാരണമായതെന്ന് സംശയിക്കുന്ന വിഡിയോ പുറത്ത്. പാര്‍ക്കില്‍ നിസ്‌കരിക്കാനെത്തിയ മുസ്‌ലിംകളെ ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്.
ये à¤à¥€ पà¥�ें- പൊതുസ്ഥലങ്ങളില്‍ നമസ്കാരം വിലക്കി നോയിഡ പൊലീസ്
ബിഹാറില്‍ നിന്നും കൃഷ്ണനഗര്‍ വരെ വന്നത് പള്ളിനിര്‍മ്മിക്കാനാണോ എന്ന് ചോദിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്‍ലിംകളെ ചോദ്യംചെയ്തത്. നമസ്കരിക്കാനാണ് വന്നതെന്ന് അവരില്‍ ഒരാള്‍ മറുപടി നല്‍കി. ചോദ്യം ചെയ്തയാള്‍ മനോജ് ശര്‍മയെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ഈ വിഡിയോ വന്നതിനു പിന്നാലെയാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് നിരോധിച്ച് നോയിഡ പൊലീസ് നോട്ടീസ് പുറത്തിറക്കിയത്. ജീവനക്കാര്‍ നിസ്കരിക്കാനായി പാര്‍ക്കില്‍ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നോയിഡയിലെ 12 മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്. പൊതുസ്ഥലങ്ങളിലെ നിസ്കാരത്തിനെതിരെ ഹിന്ദു സംഘടനകള്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

പൊതുപാര്‍ക്ക് നോയിഡ അതോറിറ്റിക്ക് കീഴിലാണെന്നും അവിടെ നിസ്കരിക്കുന്നവരാരും മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടില്ലെന്നുമാണ് ജില്ലാ മജിസ്‌ട്രേറ്റ് ബി.എന്‍ സിങിന്‍റെ പ്രതികരണം. ജനങ്ങള്‍ക്ക് തൊഴിലും ഉപജീവന മാര്‍ഗവും നല്‍കാന്‍ താല്‍പര്യം കാണിക്കാത്ത ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ പ്രാര്‍ത്ഥിക്കാനുള്ള അവകാശം തടയുകയാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. വിവേചനപരവും നിരുത്തരവാദപരവുമായ നീക്കമെന്നാണ് ബി.എസ്.പി നേതാവ് മായാവതി നിസ്കാര നിരോധനത്തോട് പ്രതികരിച്ചത്.
നോയിഡയിലെ വ്യവസായ മേഖലയ്ക്ക് സമീപത്തെ നിസ്‌കാരമാണ് പൊലീസ് നിരോധിച്ചത്. പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിസ്കാരം നടത്താന്‍ ജീവനക്കാരെ അനുവദിക്കരുതെന്നും നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നുമാണ് കമ്പനികള്‍ക്കുള്ള മുന്നറിയിപ്പ്.