< Back
India
സര്‍ക്കാര്‍ കാര്യങ്ങളില്‍ മതത്തിന് പങ്കില്ലെന്ന് സമൃതി ഇറാനി
India

സര്‍ക്കാര്‍ കാര്യങ്ങളില്‍ മതത്തിന് പങ്കില്ലെന്ന് സമൃതി ഇറാനി

Web Desk
|
29 Dec 2018 9:47 AM IST

‘സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കാന്‍ പഠിക്കേണ്ടതുണ്ട്’

സര്‍ക്കാര്‍ കാര്യങ്ങളില്‍ മതത്തിന് സ്ഥാനമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ പറ്റി പ്രതികരിക്കവെയാണ് മന്ത്രി നയം വ്യക്തമാക്കിയത്.

രാഷ്ട്രീയവും സര്‍ക്കാറും പ്രവര്‍ത്തിക്കുന്നത് ഒരു പോലെയല്ല. സര്‍ക്കാര്‍ കാര്യങ്ങളില്‍ മതത്തെ ഉപയോഗിക്കുന്നത് ശരിയായ ഏര്‍പ്പാടല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയിലെ ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റെതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. അതാതു വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ച് തരുന്നുമുണ്ട്.

ശബരിമല രാഷട്രീയ വിഷയമായി ഉയര്‍ന്നു വന്നിരിക്കുകയാണ്. തുല്യ അവകാശം എന്നുള്ളത് ഏകശിലാത്മകമായ ഒന്നല്ല. വിശ്വാസത്തിന്റെ ഭാഗമായുള്ള യുക്തിപരമായ വിലക്കുകള്‍ ഭരണഘടനയുടെ തുല്യതയുടെ വെളിച്ചത്തില്‍ കൊണ്ടു വന്ന് ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു.

സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിക്കാന്‍ പഠിക്കേണ്ടതുണ്ട്. ഇത് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ശീലിപ്പിക്കണമെന്നും ‘മി ടു’ ക്യാമ്പയിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Similar Posts