< Back
India
അഞ്ച് മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ക്കെതിരെ അഴിമതിക്കേസ്
India

അഞ്ച് മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ക്കെതിരെ അഴിമതിക്കേസ്

Web Desk
|
3 Jan 2019 7:44 AM IST

അഴിമതി തടയല്‍ നിയമ പ്രകാരമാണ് കേസ്. സൈന്യം തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നടപടി.

അഞ്ച് മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ക്കെതിരെ സി.ബി.ഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. സൈന്യത്തിനുള്ള റേഷന്‍ വിതരണക്കാരില്‍ നിന്ന് 18 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കുറ്റം. ഇത് രണ്ടാം തവണയാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അഴിമതിക്കേസില്‍ അകപ്പെടുന്നത്.

അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് റേഷന്‍ വിതരണം ചെയ്യുന്നവരില്‍ നിന്ന് 18 ലക്ഷം രൂപ കൈകൂലി വാങ്ങി എന്നാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ്. മുഖ്യ പ്രതിസ്ഥാനത്തുള്ളത് കേണല്‍ രമണ്‍ ദാദ. ആര്‍മി സപ്ലൈ കോര്‍പ് വിഭാഗത്തില്‍ കമാന്റിംഗ് ഓഫീസറാണ് ഇദ്ദേഹം. കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഡാലോചന നടത്തിയതിന് ലെഫ്റ്റനന്റ് കേണല്‍പദവിയിലുള്ള നാല് പേര്‍ക്കെതിരെയും ഇതേ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഴിമതി തടയല്‍ നിയമ പ്രകാരമാണ് കേസ്. സൈന്യം തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നടപടി. കേസില്‍ വിശദ അന്വേഷണം ഉടന്‍ ആഭിക്കുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ സമാന കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

Related Tags :
Similar Posts