< Back
India
ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനല്ല, വാഗ്ദാനങ്ങള്‍ പാലിക്കാനാണ് മോദി ശ്രമിക്കേണ്ടതെന്ന് അമരീന്ദര്‍ സിംഗ്
India

ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനല്ല, വാഗ്ദാനങ്ങള്‍ പാലിക്കാനാണ് മോദി ശ്രമിക്കേണ്ടതെന്ന് അമരീന്ദര്‍ സിംഗ്

Web Desk
|
4 Jan 2019 10:21 PM IST

കഴിഞ്ഞ നാലര വർഷത്തിനിടെ തന്റെ ഒരു പ്രഖ്യാപനം പോലും വേണ്ടവിധം പാലിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വാചകക്കസർത്ത് കൊണ്ട് ഭരണം നടത്താമെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസിനെയും
ഗാന്ധി കുടുംബത്തേയും കടന്നാക്രമിച്ച മോദിയുടെ ഗുർദാസ്പൂർ റാലിക്ക് മറുപടി പറയവേയാണ് സിംഗിന്റെ ആരോപണം. കഴിഞ്ഞ നാലര വർഷത്തിനിടെ തന്റെ ഒരു പ്രഖ്യാപനം പോലും വേണ്ടവിധം പാലിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വാചകക്കസർത്ത് കൊണ്ട് ഭരണം നടത്താമെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ സമയം ഏത് വിധത്തിലാവും മോദി ജനങ്ങളെ അഭിമുഖീകരിക്കാൻ പോകുന്നതെന്ന കാര്യം അറിയാൻ തനിക്ക് താത്പര്യമുണ്ടെന്ന് അമരീന്ദർ സിംഗ് പറഞ്ഞു. യുവാക്കൾക്ക് നൽകിയ തൊഴിൽ വാഗ്ദാനം ഇപ്പോൾ എന്തായി, കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും സ്ത്രീ സംവരണത്തിന്റെ കാര്യവും എന്തായി? വ്യക്തമായ മറുപടികൾക്ക് പകരം ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

സിഖ് കലാപവുമായി ബന്ധപ്പെട്ട് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലനിൽക്കുന്ന സംഘ പ്രവർത്തകരെ കുറിച്ച് ഒരക്ഷരം പറയാത്ത മോദി, കലാപത്തിൽ പങ്കില്ലാത്ത ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുകയാണെന്നും സിംഗ് പറഞ്ഞു.

Similar Posts