< Back
India
തന്‍റെ ഭരണകാലത്ത് കലാപങ്ങളുണ്ടായില്ലെന്ന് യോഗി; സത്യം ഈ കണക്കുകള്‍ പറയും...
India

തന്‍റെ ഭരണകാലത്ത് കലാപങ്ങളുണ്ടായില്ലെന്ന് യോഗി; സത്യം ഈ കണക്കുകള്‍ പറയും...

Web Desk
|
5 Jan 2019 8:43 PM IST

എന്നാല്‍ യോഗിയുടെ അവകാശവാദത്തിന് നേരെ പരിഹാസമഴയാണ് നവമാധ്യമങ്ങളില്‍ നിറഞ്ഞത്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് തന്നെ യോഗിയുടെ അവകാശവാദത്തെ ഖണ്ഡിക്കുന്നതാണ്. 

''ഞാന്‍ ഭരണത്തിലേറിയിട്ട് മാര്‍ച്ചില്‍ രണ്ടു വര്‍ഷം തികയും. ഇതുവരെ എന്‍റെ ഭരണകാലത്ത് സംസ്ഥാനത്ത് ഒരൊറ്റ കലാപം പോലുമുണ്ടായിട്ടില്ല.'' - കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ വാക്കുകളാണിത്.

സമീപകാലത്ത് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും യോഗി ഇതേ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ യോഗിയുടെ അവകാശവാദത്തിന് നേരെ പരിഹാസമഴയാണ് നവമാധ്യമങ്ങളില്‍ നിറഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് തന്നെ യോഗിയുടെ അവകാശവാദത്തെ ഖണ്ഡിക്കുന്നതാണ്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്

തന്‍റെ ഭരണകാലത്ത് ഇതുവരെ കലാപങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് യോഗി ആദിത്യനാഥിന്‍റെ അവകാശവാദം. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് മറിച്ചാണ്. 2018 ഫെബ്രുവരി ആറിന് ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‍രാജ് അഹിര്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ് : 2017 ല്‍ രാജ്യമൊട്ടാകെ 822 വര്‍ഗീയ അക്രമങ്ങളാണുണ്ടായത്. ഇതില്‍ 195 എണ്ണവും ഉത്തര്‍പ്രദേശിലാണുണ്ടായത്. 195 സംഭവങ്ങളിലായി 44 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 542 പേര്‍ക്ക് പരിക്കേറ്റു.

മൂന്നു പ്രധാന സംഭവങ്ങള്‍

ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടിന് പുറമെ, രാജ്യത്തെ മുന്‍നിര മാധ്യമങ്ങള്‍ കലാപം എന്ന് അടിവരയിട്ട് റിപ്പോര്‍ട്ട് ചെയ്ത മൂന്നു പ്രധാന അക്രമ പരമ്പരകള്‍ അരങ്ങേറിയത് ഉത്തര്‍പ്രദേശിലാണ്.

സഹാറന്‍പുര്‍ : 2017 മെയിലാണ് ഷബിര്‍പുര്‍ ഗ്രാമത്തില്‍ ദലിത് - താക്കൂര്‍ വിഭാഗം തമ്മില്‍ സാമുധായിക സംഘര്‍ഷമുണ്ടായത്.

കാസ്ഗഞ്ജ് : 2018 ജനുവരി 26 നാണ് കാസ്ഗഞ്ജില്‍ സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തൊട്ടടുത്ത ദിവസം കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് മേഖലയെത്തി. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവാക്കളുടെ സംഘം റിപ്പബ്ളിക് ദിന റാലി നടത്തുന്നതിനിടെയാണ് രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ये भी पà¥�ें- ബുലന്ദ്ശഹര്‍ അക്രമം: മുഖ്യ പ്രതിയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബുലന്ദ്ശഹര്‍ : ഗോഹത്യക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ പൊലീസ് ഓഫീസര്‍ സുബോധ് കുമാറിനെ കൊലപ്പെടുത്തിയ സംഭവമാണിത്. ഡിസംബറിലായിരുന്നു സംഭവം. ഗോഹത്യക്കെതിരായ ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഓഫീസര്‍ സുബോധ് കുമാര്‍ അടക്കം രണ്ടു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യ ആസൂത്രകനായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് അറസ്റ്റിലായിരുന്നു. പശുവിനെ കശാപ്പ് ചെയ്യുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് യോഗേഷായിരുന്നു. ഈ പ്രതിഷേധത്തിനിടയിലാണ് സുബോധ് കുമാറിനെ പിടിച്ചുകൊണ്ടുപോയി വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയത്. ഡിസംബര്‍ മൂന്നിനുണ്ടായ സംഭവത്തില്‍ ഒരു മാസത്തിന് ശേഷമാണ് കലാപത്തിന്റെ ആസൂത്രകനായ യോഗേഷ് അറസ്റ്റിലാവുന്നത്.

Similar Posts