< Back
India
കൈക്കൂലി കേസില്‍ ഉത്തര്‍പ്രദേശിലെ മൂന്ന് മന്ത്രിമാരുടെ പേഴ്‍സനല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍
India

കൈക്കൂലി കേസില്‍ ഉത്തര്‍പ്രദേശിലെ മൂന്ന് മന്ത്രിമാരുടെ പേഴ്‍സനല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍

Web Desk
|
6 Jan 2019 1:26 PM IST

ഖനന - എക്സൈസ് വകുപ്പ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേര്‍സണല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്

കൈക്കൂലി കേസില്‍ ഉത്തര്‍പ്രദേശിലെ മൂന്ന് മന്ത്രിമാരുടെ പേഴ്‍സനല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍. സ്വകാര്യ ചാനലിന്റെ ഒളി കാമറ ഓപറേഷനില്‍ പണം കൈപ്പറ്റുന്നത് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

ഖനന - എക്സൈസ് വകുപ്പ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേഴ്‍സനല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്. മൂവരും വിവിധ സര്‍ക്കാര്‍ കരാറുകള്‍ക്ക് പകരമായി പണം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ എ.ബി.പി ന്യൂസാണ് പുറത്തുവിട്ടത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അനധികൃത ഖനി, പാഠപുസ്തകങ്ങളുടെ അച്ചടി എന്നിവയുടെ കരാറുകള്‍ക്കാണ് കൈക്കൂലി വാങ്ങിയത്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും കൈക്കൂലി വാങ്ങുന്നത് ഒളികാമറയില്‍ കുടുങ്ങിയിട്ടുണ്ട്. നൂറു ശതമാനം അഴിമതി രഹിത ഭരണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശ വാദങ്ങള്‍ക്കിടെയാണ് മന്ത്രിമാരുടെ സെക്രട്ടറിമാര്‍ തന്നെ ഒളികാമറയില്‍ കുടുങ്ങിയത്.

Similar Posts