
സ്വവര്‍ഗാനുരാഗവും വിവാഹേതര ബന്ധവും സൈന്യത്തില്‍ അനുവദിക്കില്ലെന്ന് കരസേനാ മേധാവി
|സൈന്യം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. സൈന്യത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല.
സ്വവര്‍ഗാനുരാഗം സൈന്യത്തില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നു കരസേനാ മേധാവി ജനറല്‍ ബിപില്‍ റാവത്ത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ബിപിന്‍ റാവത്ത് നിലപാട് വ്യക്തമാക്കിയത്. സൈന്യം രാജ്യത്തെ നിയമത്തിന് എതിരല്ല. പക്ഷേ നിങ്ങള്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ സാധാരണ രീതിയില്‍ ഉള്ള എല്ലാ അവകാശങ്ങളും സൗകര്യങ്ങളും ലഭിക്കില്ല. കുറച്ചു കാര്യങ്ങള്‍ നമുക്കു വ്യത്യസ്തമായിരിക്കും. സൈന്യം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. സൈന്യത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല. വിവാഹേതര ബന്ധവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഐ പി സി 377-ാം വകുപ്പ് അഞ്ചംഗഭരണഘടനാ ബെഞ്ച് കഴിഞ്ഞ സെപ്തംബറിലാണ് ഭാഗികമായി റദ്ദാക്കിയത്. കൊളോണിയല്‍ കാലഘട്ടത്തെ ഐപിസി സെക്ഷന്‍ 377, സമത്വത്തിനുള്ള സ്വാതന്ത്ര്യം ലംഘിക്കുന്നെന്നു നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം.