< Back
India
അലോക് വര്‍മ തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐയില്‍ അഴിച്ചുപണി
India

അലോക് വര്‍മ തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐയില്‍ അഴിച്ചുപണി

Web Desk
|
10 Jan 2019 6:36 PM IST

അലോക് വര്‍മ്മയ്ക്ക് എതിരായ പരാതി പരിഗണിക്കുന്ന കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് സ്ഥലം മാറ്റം. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി...

സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് ഡയറക്ടറായി അലോക് വര്‍മ തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐയില്‍ അഴിച്ചുപണി. രാകേഷ് അസ്താനക്കെതിരായ കേസിന്റെ അന്വേഷണ ചുമതലയില്‍ അടക്കം മാറ്റം വരുത്തി. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുരുകേശന്‍, തരുണ്‍ ഗൗബ എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല.

അലോക് വര്‍മ്മയ്ക്ക് എതിരായ പരാതി പരിഗണിക്കുന്ന കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് സ്ഥലം മാറ്റം. പ്രധാനമന്ത്രി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജസ്റ്റിസ് എ.കെ സിക്കി എന്നിവരടങ്ങിയ സമിതിയാണ് പരാതി പരിഗണിക്കുന്നത്. ചുമതലയില്‍ തിരിച്ചെത്തിയ ഉടനെ മുന്‍ ഡയറക്ടര്‍ നടപ്പാക്കിയ സ്ഥലംമാറ്റവും അലോക് വര്‍മ റദ്ദാക്കിയിരുന്നു.

Related Tags :
Similar Posts