< Back
India
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണം; പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് കേസിലെ രണ്ടാംപ്രതി
India

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണം; പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് കേസിലെ രണ്ടാംപ്രതി

Web Desk
|
12 Jan 2019 10:54 AM IST

സംഭവത്തിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയും സയന്റെ ഭാര്യയും മകളുമെല്ലാം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റിയെ കൊന്നതിലും രേഖകളില്‍ കവര്‍ന്നതിലും ആരോപണവുമായി മോഷണ കേസിലെ രണ്ടാം പ്രതി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് മലയാളിയും കേസിലും പ്രതിയുമായി കെ.വി സയന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയും സയന്റെ ഭാര്യയും മകളുമെല്ലാം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വിവാദമായ കോടനാട് എസ്റ്റേറ്റിലെ മോഷണവും പിന്നാലെ ഉണ്ടായ ദുരൂഹ മരണങ്ങളിലുമാണ് വെളിപ്പെടുത്തലുമായി രണ്ടാം പ്രതി സയന്‍ രംഗത്തെത്തിയത്. എസ്റ്റേറ്റിലെ മുന്‍ ഡ്രൈവറായ കനകരാജ് തങ്ങളെ സമീപിച്ച് പണം മോഷ്ടിക്കാന്‍ ഒപ്പം ചേരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യഥാര്‍ത്തില്‍ എസ്റ്റേറ്റിലെ ചില രേഖകള്‍ കൈക്കലാക്കുകയായിരുന്നു മോഷണത്തിന് പിന്നിലെ ഉദ്ദേശമെന്നും പ്രതിയായ കെ.വി സൈന്‍ പറഞ്ഞു. അഞ്ച് കോടി രൂപ കരാറിനായിരുന്നു മോഷണം നടത്തിയത്. 2017 ഏപ്രില്‍ മാസം 23ന് കോടനാട് എസ്റ്റേറ്റിലെത്തിയ സംഘം സെക്യൂരിറ്റിയെ കെട്ടിട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു. എന്നാല്‍ പണത്തിനായുള്ള മോഷണമെന്ന വ്യാജേന സുപ്രധാനമായ ചില രേഖകള്‍ കൈക്കാലാക്കിയതായും അത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയായിരുന്നുവെന്നും സയന്‍ ആരോപിച്ചു.

മോഷണത്തിന് പിന്നാലെ നിരവധി ദുരൂഹമരണങ്ങളാണ് ഉണ്ടായത്. സേലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സയനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍പ്പെട്ടു. ഇതില്‍ സയന്റെ ഭാര്യയും അഞ്ച് വയസുള്ള മകളും മരിച്ചു. പിന്നാലെ കോടനാട് എസ്റ്റേറ്റിലെ സിസി ടിവി ഓഫീസര്‍ ദിനേശ് ആത്മഹത്യ ചെയ്തു. മോഷണക്കേസിലെ പ്രതികളായ വാളയാര്‍ മനോജിന്റെയും സയന്റെയും വെളിപ്പെടുത്തലുകള്‍ ഇന്ത്യ എഹെഡ് എഡിറ്റര്‍ മാത്യു സാമുവലാണ് പുറത്ത് വിട്ടത്. വൈകാതെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുമെന്നും മാത്യു സാമുവല്‍ അവകാശപ്പെട്ടു.

Similar Posts