< Back
India
സി.ബി.ഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്‍മാറി
India

സി.ബി.ഐ ഇടക്കാല ഡയറക്ടറുടെ നിയമനത്തിനെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്‍മാറി

Web Desk
|
21 Jan 2019 1:08 PM IST

പിന്‍മാറ്റം സി.ബി.ഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍, ഹരജി പുതിയ ബെഞ്ച് പരിഗണിക്കും

സി.ബി.ഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പിന്മാറി. പുതിയ സി.ബി.ഐ ഡയരക്ടറെ നിയമിക്കാനുള്ള സെലക്ഷന്‍ സമിതി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് പിന്മാറ്റം. പ്രധാന മന്ത്രി അധ്യക്ഷനായ സമിതിയില്‍ കോണ്‍ഗ്രസ്സ് ലോക്സഭ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാഡ്കെയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയും അംഗങ്ങളാണ്. വ്യാഴാഴ്ചയാണ് സമിതി യോഗം. അന്ന് തന്നെ സുപ്രീംകോടതിയില്‍ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍കോഴ്സ് എന്ന സന്നദ്ധ സംഘടനായണ് ഹര്‍ജി മര്‍പ്പിച്ചത്. എം.നാഗേശ്വര റാവുവിന്‍റെ നിയമനം സെലക്ഷന്‍ സമിതിയുടെ അനുമതി ഇല്ലാതെയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Similar Posts