< Back
India
കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും
India

കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും

Web Desk
|
16 Feb 2019 8:41 AM IST

കള്ളപ്പണ കേസിൽ റോബര്‍ട്ട് വാദ്രയുടെ മുൻകൂർ ജാമ്യ കാലാവധി ഇന്ന് അവസാനിക്കും. വാദ്ര വീണ്ടും കോടതിയെ സമീപിക്കും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അതേ സമയം ബിക്കാനീര്‍ ഭൂമി ഇടപാട് കേസില്‍ ഇന്നലെ റോബര്‍ട്ട് വാദ്രയുടെ 4.62 കോടിയുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ടവയാണ് കണ്ടുകെട്ടിയ സ്വത്ത് വകകള്‍. കേസില്‍ ചൊവ്വാഴ്ച റോബർട്ട് വാദ്രയും മാതാവ് മൗറിൽ വാദ്രയും ചോദ്യം ചെയ്യലിനായി ജയ്പൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായിരുന്നു.

Related Tags :
Similar Posts