< Back
India
‘മോദിയാണ് എങ്കില്‍ സാധ്യമാണ്’; തെരഞ്ഞെടുപ്പ് വാചകം പുറത്ത് വിട്ട് ബി.ജെ.പി
India

‘മോദിയാണ് എങ്കില്‍ സാധ്യമാണ്’; തെരഞ്ഞെടുപ്പ് വാചകം പുറത്ത് വിട്ട് ബി.ജെ.പി

Web Desk
|
14 March 2019 6:59 PM IST

ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് വാചകം പുറത്ത് വിട്ടത്

പൊതുതെരഞ്ഞെുടപ്പിനുള്ള പരസ്യവാചകം പുറത്തുവിട്ട് ബി.ജെ.പി. ‘മോദി ഹെ തോ മുംകിൻ ഹെ’ അഥവാ ‘മോദിയാണ് എങ്കിൽ സാധ്യമാണ്’ എന്ന വാചകമാണ് തെരഞ്ഞെടുപ്പിനെ നേരിടാനായി ബി.ജെ.പി പരീക്ഷിക്കുന്നത്. ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് വാചകം പുറത്ത് വിട്ടത്.

കഴിഞ്ഞ അഞ്ച് വർഷമായി പൂർണ്ണമായും രാജ്യത്തിനായി പ്രവർത്തിച്ച മോദിയുടെ പ്രവർത്തനങ്ങൾ തന്നെയാണ് 2019ലേക്കുള്ള അജണ്ടയെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. പ്രശ്നങ്ങളിൽ ഉടനടി തീരുമാനമെടുക്കാനും, വ്യക്തത വരുത്താനുമുള്ള മോദിയുടെ കഴിവ് രാജ്യം അംഗീകരിച്ചതാണ്. ലോകത്തെങ്ങുമുള്ള ഇന്ത്യക്കാർ ഇക്കാര്യം അംഗീകരിക്കുന്നതാണ്. അതിനാൽ തന്നെ ഈ വാചകം വരും തെരഞ്ഞെടുപ്പിന് അനുയോജ്യമാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.

മോദിക്ക് കീഴിൽ സാമ്പത്തിക മേഖലയിലും വിദ്യഭ്യാസ മേഖലയിലും പ്രതിരോധ മേഖലയിലും ഇന്ത്യ നേട്ടം കെെവരിച്ചതായി മന്ത്രി പറഞ്ഞു. ലോക രാഷ്ട്രങൾക്ക് മുന്നിൽ നേതൃപരമായ സ്ഥനം ഇന്ത്യക്ക് ഈ കാലയളവിൽ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന്റെ ഫലം, മെയ് 23ന് പ്രഖ്യാപിക്കും.

Similar Posts