< Back
India
ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യമില്ല
India

ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യമില്ല

Web Desk
|
17 March 2019 7:07 PM IST

പശ്ചിമ ബംഗാളിൽ കോണ്‍ഗ്രസ്-സി.പി.എം സഖ്യമില്ല. പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പി.സി.സി അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമറിയിച്ചത്.

ബി.ജെ.പിക്കെതിരെ പ്രാദേശിക തലങ്ങളിൽ സഖ്യം രൂപീകരിക്കുമെന്ന് നേരത്തെ രാഹുൽ പറഞ്ഞിരുന്നു. തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ബിഹാർ എന്നിടങ്ങളിൽ സഖ്യ ചർച്ചകൾ പൂർത്തിയായി. ജമ്മു കശ്മീരിൽ കാര്യങ്ങൾ അവസാനത്തോടടുക്കുന്നതായും രാഹുൽ പറഞ്ഞു.

എന്നാൽ നിർണായകമായ ഉത്തർ പ്രദേശ്, പശ്ചിമ ബം​ഗാൾ, ഡൽഹി എന്നിവിടങ്ങളിൽ സഖ്യം രൂപീകരിക്കുന്നതിൽ പ്രാദേശിക പാർട്ടികളുമായി ധാരണയിലെത്താൻ കോൺ​ഗ്രസിന് കഴിഞ്ഞിരുന്നില്ല.

Similar Posts