< Back
India
‘പ്രധാനമന്ത്രിയല്ല, മോദി വെറും പരസ്യപ്രചാരണ മന്ത്രി’
India

‘പ്രധാനമന്ത്രിയല്ല, മോദി വെറും പരസ്യപ്രചാരണ മന്ത്രി’

Web Desk
|
8 May 2019 10:09 PM IST

പ്രസംഗങ്ങളിലുടനീളം പാകിസ്താനെ കുറിച്ചാണ് മോദി പറയുന്നത്. കാരണം, ഹിന്ദുസ്താനെ കുറിച്ച് പറയാൻ അദ്ദേഹത്തിന് ഒന്നുമില്ലെന്നും കോൺഗ്രസ് വക്താവ് പരിഹസിച്ചു

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പൊള്ളയായ വാഗ്‍ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു മോദി ചെയ്തതെന്ന് കോൺഗ്രസ്. മാധ്യമ പരസ്യങ്ങളിൽ കൂടി മാത്രം നില നിലനിൽക്കുന്ന പ്രധാനമന്ത്രി, പരസ്യപ്രചാരണങ്ങളുടെ രാജാവും വികസനത്തിന്റെ ശത്രു ആണെന്നും കോൺഗ്രസ് വക്താവ് ജയ്‍‍വീര്‍ ഷെർഗിൽ കുറ്റപ്പെടുത്തി.

നേഷൻ മാനേജ്മെന്റിന് പകരം ഇവന്റ് മാനേജ്മെന്റിന് പരിഗണന കൊടുക്കുന്നതാണ് മോദിയുടെ രീതി. പ്രധാനമന്ത്രി ഇന്ന് കേവലം പരസ്യപ്രചാരണ മന്ത്രിയായി തരംതാണ് പോയതായും ജയ്‍വീര്‍ പറഞ്ഞു. മോദിയുടെ വാഗ്‍ദാനങ്ങളൊക്കെയും മരീചികയായിരുന്നുവെന്ന് പറഞ്ഞ ജയ്‍വീര്‍, ഇവയൊന്നും തന്നെ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി.

ഏറെ കൊട്ടിഘോഷിച്ച പ്രധാൻമന്ത്രി ഉജ്വല യോജനയുടെ ഇന്നത്തെ സ്ഥിതി ഇതിന് ഉദാഹരണമാണ്. പരാജയപ്പെട്ട പദ്ധതികളുടെ പശ്ചാതലത്തിൽ, മോദി വിശ്വസിക്കാൻ കൊള്ളാത്ത ഒരു പ്രധാനമന്ത്രിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ജയ്‍വീര്‍ ഷെർഗിൽ പറഞ്ഞു. പ്രസംഗങ്ങളിലുടനീളം പാകിസ്താനെ കുറിച്ചാണ് മോദി പറയുന്നത്. കാരണം, ഹിന്ദുസ്താനെ കുറിച്ച് പറയാൻ അദ്ദേഹത്തിന് ഒന്നുമില്ലെന്നും കോൺഗ്രസ് വക്താവ് പരിഹസിച്ചു.

Similar Posts