India
ദി വയറിനെതിരായ അപകീര്‍ത്തി കേസ് അദാനി ഗ്രൂപ്പ് പിന്‍വലിക്കുന്നു
India

ദി വയറിനെതിരായ അപകീര്‍ത്തി കേസ് അദാനി ഗ്രൂപ്പ് പിന്‍വലിക്കുന്നു

Web Desk
|
22 May 2019 7:37 PM IST

ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയറിനെതിരായ അപകീര്‍ത്തി കേസ് അദാനി ഗ്രൂപ്പ് പിന്‍വലിക്കുന്നു. ദി വയറിനും എഡിറ്റര്‍മാര്‍ക്കുമെതിരെ അഹമ്മദാബാദ് കോടതിയില്‍ ഫയല്‍ ചെയ്ത കേസുകളാണ് അദാനി ഗ്രൂപ്പ് പിന്‍വലിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് ട്വീറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മോദി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയ 500 കോടി ബോണസ്’ എന്ന ലേഖനം ദി വയറിലൂടെ പുറത്തിറക്കിയതിനായിരുന്നു അദാനി ഗ്രൂപ്പ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. നേരത്തെ എക്‌ണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി (ഇ.പി.ഡബ്ല്യൂ)യില്‍ പുറത്ത് വന്ന ലേഖനം പുനപ്രസിദ്ധീകരിക്കുകയായിരുന്നു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയര്‍’ ചെയ്തിരുന്നത്.

ഇന്നലെ റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെയും അനില്‍ അംബാനി നല്‍കിയ മാന നഷ്ടകേസ് പിന്‍വലിച്ചത് വലിയ വാര്‍ത്തയായിരുന്നു. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിലാണ് അനില്‍ അംബാനി മാന നഷ്ടകേസ് നല്‍കിയിരുന്നത്.

ये भी पà¥�ें- റഫാല്‍ ഇടപാടില്‍ അനില്‍ അംബാനി നല്‍കിയ മാന നഷ്ടകേസ് പിന്‍വലിക്കുന്നു

Similar Posts