India
അമേഠിയില്‍ സരിത എസ് നായര്‍ക്ക് കിട്ടിയത് 114 വോട്ട്
India

അമേഠിയില്‍ സരിത എസ് നായര്‍ക്ക് കിട്ടിയത് 114 വോട്ട്

Web Desk
|
23 May 2019 1:44 PM IST

വയനാട്ടില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്നാണ് സരിത അമേഠിയില്‍ മത്സരിക്കാൻ തീരുമാനിച്ചത്

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്കുമൊപ്പം മത്സരിച്ച സരിത നായർക്ക് ഇതുവരെ 114 വോട്ടുകൾ ലഭിച്ചു.

വയനാട്ടില്‍ മത്സരിക്കാനുള്ള പത്രിക തള്ളിയതിനെ തുടര്‍ന്നാണ് സരിത അമേഠിയില്‍ മത്സരിക്കാൻ തീരുമാനിച്ചത്. മത്സരിച്ച് വിജയിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് നേരത്തെ തന്നെ സരിത പറഞ്ഞിരുന്നു. വയനാടിന് പുറമെ ഹൈബി ഈഡനെതിരെ എറണാകുളത്തും മത്സരിക്കാന്‍ സരിത ഒരുങ്ങിയിരുന്നു. എന്നാല്‍ രണ്ടിടത്തും പത്രിക തള്ളിപ്പോവുകയായിരുന്നു. നിലവില്‍ അമേഠിയില്‍ സ്മൃതി ഇറാനിയാണ് ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്താണ്.

Similar Posts