India
കര്‍ണാടക സഭയില്‍ രാത്രിയിലും പ്രതിഷേധിച്ച ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ഭക്ഷണവുമായി ഭരണപക്ഷം
India

കര്‍ണാടക സഭയില്‍ രാത്രിയിലും പ്രതിഷേധിച്ച ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ഭക്ഷണവുമായി ഭരണപക്ഷം

Web Desk
|
19 July 2019 1:00 PM IST

രാത്രിയായതോടെ രാഷ്ട്രീയ വൈര്യമൊക്കെ മറന്ന് ബി.ജെ.പി എം.എല്‍.എമാര്‍ക്കുള്ള ഭക്ഷണം സഭയില്‍ എത്തിച്ച് നല്‍കിയത് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലായിരുന്നു. 

ഏതറ്റം വരെ പോയിട്ടാണെങ്കിലും ശരി, വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തിയിട്ട് തന്നെ കാര്യമെന്നുറപ്പിച്ച് രാത്രി മുഴുവന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സഹായഹസ്തവുമായി ഭരണപക്ഷം. രാഷ്ട്രീയത്തിനപ്പുറം മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഭരണപക്ഷം ബി.ജെ.പി എം.എല്‍.എമാരുടെ വിശപ്പിന് രാത്രി പരിഹാരവുമായി എത്തിയത്. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച തന്നെ നടത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭ ഹാളില്‍ തന്നെയാണ് ഇന്നലെ അന്തിയുറങ്ങിയത്.

ये भी पà¥�ें- ഉറക്കം നിയമസഭയിലാക്കി യെദ്യൂരപ്പയും പ്രതിപക്ഷവും

രാത്രിയായതോടെ രാഷ്ട്രീയ വൈര്യമൊക്കെ മറന്ന് ബി.ജെ.പി എം.എല്‍.എമാര്‍ക്കുള്ള ഭക്ഷണം സഭയില്‍ എത്തിച്ച് നല്‍കിയത് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലായിരുന്നു. ഭക്ഷണം വിതരണം ചെയ്യുകയും ബി.ജെ.പി എം.എല്‍.എമാരോട് കുശലാന്വേഷണം നടത്തുകയും ചെയ്ത ശേഷമാണ് പരമേശ്വര നടങ്ങിയത്. ''അവര്‍ രാത്രി മുഴുവന്‍ സഭയില്‍ പ്രതിഷേധിക്കുകയായിരുന്നു. അവര്‍ക്കുള്ള ഭക്ഷണവും മറ്റു അവശ്യവസ്തുക്കളുമൊക്കെ എത്തിച്ചു നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പ്രതിഷേധിക്കുന്നവരില്‍ ചിലര്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെ ഉള്ളവരാണ്. അതുകൊണ്ട് അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും മറ്റും ഞങ്ങള്‍ എത്തിച്ചുനല്‍കി. രാഷ്ട്രീയത്തിനപ്പുറം ഞങ്ങളെല്ലാവരും സുഹൃത്തുക്കള്‍ കൂടിയാണ്. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.'' - ജി പരമേശ്വര പറഞ്ഞു.

ये भी पà¥�ें- കര്‍ണാടക: കോടതിവിധി രക്ഷയാകുമോ?

Similar Posts