India

India
ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി: കനത്ത സുരക്ഷയും പരിശോധനയും
|3 Oct 2019 10:59 AM IST
ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡല്‍ഹി പൊലീസ് നല്‍കിയിട്ടില്ല.
പഞ്ചാബിലെയും ജമ്മു കശ്മീരിലെയും വ്യോമസേനാ താവളങ്ങളും കനത്ത ജാഗ്രതയിലാണ്. വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ചാവേറാക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.