India
അയോധ്യയിൽ വലിയ ക്ഷേത്രം വേണമെന്നാണ് കോൺഗ്രസ് നയം: സച്ചിൻ പൈലറ്റ്സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും
India

അയോധ്യയിൽ വലിയ ക്ഷേത്രം വേണമെന്നാണ് കോൺഗ്രസ് നയം: സച്ചിൻ പൈലറ്റ്

|
22 Nov 2019 6:40 PM IST

“സുപ്രീംകോടതിവിധി എല്ലാവരും സന്തോഷത്തോടെ അംഗീകരിക്കണം. ഇനി അക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കരുത്.”

അയോധ്യയിൽ 'വലിയ ക്ഷേത്രം' നിർമിക്കപ്പെടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാജസ്ഥാനിലെ ദൗസ ജില്ലയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധിപറഞ്ഞതിനു പിന്നാലെ, രാമക്ഷേത്ര നിർമാണത്തിന് അനുകൂലമാണ് കോൺഗ്രസ് എന്ന് ദേശീയവക്താവ് രൺദീപ് സുർജേവാല വ്യക്തമാക്കിയിരുന്നു.

ये भी पà¥�ें- രാമക്ഷേത്രം നിർമിക്കണമെന്നതാണ് നയമെന്ന് കോൺഗ്രസ്

'സുപ്രീംകോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. അയോധ്യയിൽ വലിയ ക്ഷേത്രം ഉണ്ടായിക്കാണാനാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നത്. ആ തീരുമാനം സന്തോഷത്തോടെ നാം ബഹുമാനിക്കണം. ആ വിഷയത്തിൽ രാഷ്ട്രീയം കളിക്കാതിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ലോകം മുന്നോട്ട് പോവുകയാണ്.' പൈലറ്റ് പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷമായി അയോധ്യയെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നവർ അത് ആർക്കും ഗുണംചെയ്യില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ മാറുന്ന അന്തരീക്ഷത്തിന് തെളിവാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. 'രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉണ്ടാക്കിയ നേട്ടം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും സർക്കാറിനുള്ള ജനങ്ങളുടെ പിന്തുണയുടെയും തെളിവാണ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലവും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ നീക്കവും രാജ്യത്തെ കാലാവസ്ഥ മാറുകയാണെന്ന് തെളിയിക്കുകയാണ്.' - അദ്ദേഹം പറഞ്ഞു.

Similar Posts