India

India
പ്രചാരണം അവസാനിച്ചു; ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്
|28 Nov 2019 10:54 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പടെ ഇറക്കി അയോധ്യ വിഷയമടക്കം ഉയർത്തിയാണ് ബി.ജെ.പി പ്രചാരണം
ജാർഖണ്ഡ് നിയമസഭ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നവസാനിക്കും. 13 മണ്ഡലങ്ങളിലേക്കാണ് മറ്റന്നാൾ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി രഘുബർ ദാസിന്റെ നേതൃത്വത്തിൽ ബി.ജെ.പിയും ഹേമന്ത് സോറന്റെ നേതൃത്വത്തിൽ മഹാസഖ്യവും തമ്മിലാണ് പോരാട്ടം. ഇതിന്റെ ആദ്യ ഘട്ടമാണ് ശനിയാഴ്ച നടക്കുന്നത്.
ആദ്യഘട്ടത്തിൽ ഛത്ര, ഗുംല, ബിഷൻപൂർ തുടങ്ങി 13 മണ്ഡലങ്ങളിലായി 189 മത്സരാര്‍ഥികളാണ് ജനവിധി തേടുക. ബി.ജെ.പി മുൻ ചീഫ് വിപ്പ് രാധാകൃഷ്ണ കിഷോർ ഛത്തർപുർ മണ്ഡലത്തിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റസ് യൂണിയൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.
മുൻ മന്ത്രി ഭാനു പ്രതാപ് സഹി ഭവാനത്പുർ മണ്ഡലത്തിലും മത്സരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം ഇറക്കി അയോധ്യ വിഷയമടക്കം ഉയർത്തിയാണ് ബി.ജെ.പി പ്രചാരണം. ഭരണവിരുദ്ധ വികാരമാണ് പ്രതിപക്ഷം ഗുണപ്രദമാക്കാൻ ശ്രമിക്കുന്നത്.