< Back
India

India
രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുമെന്ന് പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥികള്‍
|21 Dec 2019 9:39 AM IST
ഡിസംബർ 23നാണ് രാഷ്ട്രപതിയുടെ പരിപാടി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിരുദദാനം നിര്‍വഹിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥി കൗണ്‍സില്‍. ഡിസംബര്‍ 23നാണ് പരിപാടി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനു വിധേയരാകുന്ന രാജ്യനിവാസികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.