< Back
India
യു.പി പൊലീസ് കൈയേറ്റം ചെയ്‍തതെന്ന് പ്രിയങ്ക ഗാന്ധിഫയല്‍ ഫോട്ടോ
India

യു.പി പൊലീസ് കൈയേറ്റം ചെയ്‍തതെന്ന് പ്രിയങ്ക ഗാന്ധി

Web Desk
|
28 Dec 2019 6:29 PM IST

സ്‌കൂട്ടറില്‍ കയറി പോകുന്നതിനിടെയാണ് ഒരു പോലീസുകാരന്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ് യു.പി പൊലീസ്. കോൺഗ്രസ് പ്രവർത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജഫാറിന്റെ ബന്ധുക്കളെ കാണാൻ പോകവെയായിരുന്നു പൊലീസ് നടപടി.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് സദഫ് ജഫാറിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. സദഫ് ജാഫറിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ വഴിയില്‍ തടഞ്ഞെങ്കിലും റോഡിലൂടെ ഇറങ്ങി നടന്ന് അവര്‍ സദഫിന്‍റെ വീട്ടിലെത്തുകയായിരുന്നു.

അതിനിടെ പോലീസ് തന്നെ കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക പറഞ്ഞു. എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാന്‍ ഒരു കാരണവുമില്ല. തുടര്‍ന്ന് അവര്‍ കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്. സ്‌കൂട്ടറില്‍ കയറി പോകുന്നതിനിടെയാണ് ഒരു പോലീസുകാരന്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം.

Similar Posts