
കിടക്കയല്ല, ഉറങ്ങാന്‍ പറ്റുന്നത് തന്നെ ഒരു ഭാഗ്യമല്ലേ; ലോക്ഡൌണ്‍ ഡ്യൂട്ടിക്കിടെ ക്ഷീണിച്ചു മയങ്ങുന്ന പൊലീസുകാരുടെ ചിത്രം വൈറലാകുന്നു
|അതുകൊണ്ടുതന്നെ നിലത്ത് കിടന്നുറങ്ങുന്ന പൊലീസുകര്‍ അഭിമാനമാണ് എന്നു പറഞ്ഞാണ് ഡിഐജി ഇവരുടെ ചിത്രം പങ്കുവെച്ചത്
രാജ്യത്ത് ലോക്ക് ഡൌണ്‍ പുരോഗമിക്കുമ്പോള്‍ നിലത്ത് കിടന്നുറങ്ങുന്ന രണ്ട് പൊലീസുകാരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. അരുണാചല്‍ പ്രദേശിലെ ഡി.ഐ.ജി മധൂര്‍ വര്‍മ്മ ഐപിഎസാണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
രാജ്യത്ത് കോവിഡ് 19നെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൌണില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നവരെല്ലാം വലിയ സേവനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പല അവശ്യ സേവന തൊഴിലാളികളും കുടുംബത്തെ ഭീതിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ വീട്ടിലേക്ക് പോയിട്ട് പോലും ദിവസങ്ങളായി. അതുകൊണ്ടുതന്നെ നിലത്ത് കിടന്നുറങ്ങുന്ന പൊലീസുകര്‍ അഭിമാനമാണ് എന്നുപറഞ്ഞാണ് ഡിഐജി ഇവരുടെ ചിത്രം പങ്കുവെച്ചത്.
ഇതിനോടകം തന്നെ ഫോട്ടോക്ക് 50,000 ലൈക്കുകളും 10,000 റീട്വീറ്റുകളും ലഭിച്ചു. പൊലീസിന്‍റെ സേവനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരുപാട് പേര്‍ രംഗത്തെത്തി. ഈ പോരാളികള്‍ക്ക് എന്ത് തിരിച്ചുനല്‍കിയാലും മതിയാവില്ലെന്ന് ഒരാള്‍ കുറിച്ചു. ഈ യൂണിഫോമില്‍ നമുക്കായി സേവനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയല്ലാതെ മറ്റെന്ത് ചെയ്യാനാകും എന്ന് മറ്റ് ചിലര്‍ ചോദിച്ചു.
Isn’t comfortable bed and an eight hour sleep such a luxury ?
— Madhur Verma (@IPSMadhurVerma) April 24, 2020
Yes it is... if you are a cop !
Proud of these #CoronaWarriors pic.twitter.com/3H9ZrZupNp