India
ചടങ്ങ് ടിവിയില്‍ കാണണം, ഭൂമിപൂജയ്ക്ക് ഭക്തരാരും അയോധ്യയിലേക്ക് വരരുത്‌; വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ്
India

ചടങ്ങ് ടിവിയില്‍ കാണണം, ഭൂമിപൂജയ്ക്ക് ഭക്തരാരും അയോധ്യയിലേക്ക് വരരുത്‌; വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ്

|
29 July 2020 6:08 PM IST

ഓഗസ്റ്റ് അഞ്ചിന്, അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജാ ചടങ്ങിന് എത്തരുതെന്ന് രാമഭക്തരായ ജനങ്ങളോട് അപേക്ഷിച്ച് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്.

ഓഗസ്റ്റ് അഞ്ചിന്, അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജാ ചടങ്ങിന് എത്തരുതെന്ന് രാമഭക്തരായ ജനങ്ങളോട് അപേക്ഷിച്ച് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്. ചടങ്ങ് ടിവിയിൽ കാണാനാണ് ഭക്തരോട് ആവശ്യപ്പെട്ടത്. ഭൂമിപൂജ അന്നേ ദിവസം വീട്ടിലിരുന്ന് ടിവിയിൽ കാണണമെന്നും ട്രസ്റ്റ് അഭ്യര്‍ത്ഥിക്കുന്നു. മാത്രമല്ല, അന്നേദിവസം വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിച്ച് ഭക്തർ ചടങ്ങിന്‍റെ ഭാഗമാകണമെന്നും കോവിഡ് മഹാമാരിക്കെതിരെ ഒന്നിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് നിർദേശിച്ചു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വലിയ ഒത്തുചേരലുകളും ആൾക്കൂട്ടവും സാധ്യമല്ല. അതിനാല്‍ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനാണ് ക്ഷേത്ര ട്രെസ്റ്റ് തന്നെ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയേക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അറിയിച്ചു. ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഓഗസ്റ്റ് മൂന്ന്, അഞ്ച് ദിവസങ്ങളിൽ അയോധ്യയിലെത്താൻ പ്രധാനമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് നേരത്തെ ക്ഷണിച്ചിരുന്നു.

ഭൂമിപൂജയുടെ ചടങ്ങുകള്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് തത്സമയം കാണിക്കുന്നതെന്ന് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ അറിയിച്ചു.

Similar Posts