< Back
India
ചെടി പിഴുത് കളഞ്ഞതിന് 12 കാരിയെ അയല്‍വാസി തീ കൊളുത്തി
India

ചെടി പിഴുത് കളഞ്ഞതിന് 12 കാരിയെ അയല്‍വാസി തീ കൊളുത്തി

Web Desk
|
21 March 2021 10:00 AM IST

ബിഹാറിലെ ബെ​ഗുസാരയ്​ ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ്​ സംഭവം. കുട്ടിയുടെ അയല്‍വാസിയായ സിക്കന്തറാണ് ഈ ക്രൂര കൃത്യം ചെയ്തത്

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12 കാരിയെ ക്രൂരമായി മര്‍ദിച്ച ശേഷം തീ കൊളുത്തി. ബിഹാറിലെ ബെ​ഗുസാരയ്​ ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ്​ സംഭവം. കുട്ടിയുടെ അയല്‍വാസിയായ സിക്കന്തറാണ് ഈ ക്രൂര കൃത്യം ചെയ്തത്. പ്രതിയായ സിക്കന്തറിനെതിരെ പൊലീസ് കേസെടുത്തു.

ഇയാളുടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതുകളയുകയായിരുന്നു. ഇത് കണ്ട സിക്കന്തറും ഭാര്യയും ഇയാളുടെ മകളും ചേര്‍ന്ന് 12 കാരിയെ ക്രൂരമായി മര്‍ദിച്ചു.

തുടര്‍ന്ന് മണ്ണണ്ണയൊഴിച്ച തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിക്കന്തറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts