< Back
India
ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കോവി‍ഡ്
India

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കോവി‍ഡ്

Web Desk
|
21 March 2021 3:35 PM IST

ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് ആശുപത്രി അധികൃതര്‍.

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കോവിഡ് ബാധിച്ച് ചികിത്സയില്‍. മാർച്ച് 19 നാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 20ന് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ബജറ്റ് സമ്മേളനത്തിനിടയിലാണ് സ്പീക്കര്‍ കോവിഡ് പോസിറ്റീവായത്.

രാജ്യത്ത് കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. അരലക്ഷത്തോളം പുതിയ കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. 197 പേരാണ് മരിച്ചത്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും നിയന്ത്രണങ്ങൾ കർശനമാക്കുന്നുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 1,15,99,130 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,59,755 പേര്‍ മരിച്ചു. അതേസമയം, 4,46,03,841 പേരാണ് രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts