< Back
India

India
നന്നായി പണിയെടുക്കുന്നത് കൊണ്ട് ബിജെപി പ്രവർത്തകർക്ക് കോവിഡ് വരില്ലെന്ന് ബിജെപി എംഎൽഎ
|22 March 2021 10:18 PM IST
സൗത്ത് രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംഎൽഎയായ ഗോവിന്ദ് പട്ടേലിന്‍റേതാണ് പ്രസ്താവന.
കഠിനാധ്വാനികളായത് കൊണ്ട് ബിജെപി പ്രവർത്തകർക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎൽഎ. സൗത്ത് രാജ്‌കോട്ടിൽ നിന്നുള്ള ബിജെപി എംഎൽഎയായ ഗോവിന്ദ് പട്ടേലിന്‍റേതാണ് പ്രസ്താവന.
തെരഞ്ഞെടുപ്പ് പരിപാടികളിൽ ആൾക്കാർ കൂട്ടം കൂടിയതല്ലേ ഗുജറാത്തിൽ കോവിഡ് വ്യാപനം കൂട്ടിയതെന്ന് എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് എംഎൽഎയുടെ മറുപടി. കഴിഞ്ഞ മാസമാണ് ഗുജറാത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്.
നന്നായി പണിയെടുക്കുന്ന ആർക്കും കോവിഡ് വരില്ലെന്നും, നന്നായി പണിയെടുത്തത് കൊണ്ട് ബിജെപി പ്രവർത്തകർക്ക് ആർക്കും കോവിഡ് വന്നിലെന്നും എംഎൽഎ അവകാശപ്പെട്ടു.
യഥാർത്ഥത്തിൽ കഴിഞ്ഞമാസം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം ബിജെപിയുടെ നിരവധി നേതാക്കളാണ് കോവിഡ് പോസിറ്റീവായത്.