< Back
India
കളിക്കുന്നതിനിടെ പത്തായത്തില്‍ കുടുങ്ങി; അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു 
India

കളിക്കുന്നതിനിടെ പത്തായത്തില്‍ കുടുങ്ങി; അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു 

Web Desk
|
22 March 2021 1:19 PM IST

പത്തായത്തിന്‍റെ വാതില്‍ അടഞ്ഞതിനാല്‍ കുട്ടികള്‍ക്ക് പുറത്തു കടക്കാനായില്ല.

കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില്‍ കുടുങ്ങി അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിമ്മത് സാഗർ ഗ്രാമത്തിലാണ്​ സംഭവം. സേവറാം, രവീന, പൂനം , രാധ, മാലി എന്നിവരാണ് മരിച്ചത്. എല്ലാവര്‍ക്കും എട്ടുവയസ്സില്‍ താഴെയാണ് പ്രായം.

കാലിയായ പത്തായത്തിലേക്ക് ഓരോ കുട്ടികളും എടുത്തുചാടുകയായിരുന്നു. പത്തായത്തിന്‍റെ വാതില്‍ അടഞ്ഞതിനാല്‍ പുറത്തു കടക്കാനായില്ല. ഇതോടെ ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.

അമ്മ നടത്തിയ തെരച്ചിലിലാണ് പത്തായത്തിനുള്ളില്‍ ബോധക്ഷയരായി കുട്ടികളെ കണ്ടെത്തിയത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts