< Back
India

India
ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; രണ്ട് മരണം
|25 March 2021 9:35 PM IST
കടയിൽ പോയി തിരിച്ചു വരുന്നതിനിടെ റോഡിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്
തമിഴ്നാട് ഗൂഡല്ലൂര്‍ പന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഉപ്പട്ടി പെരുങ്കരൈ സ്വദേശികളായ ചടയൻ (58), മഹാലിങ്കം (59) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ പെരുങ്കരൈയിലാണ് സംഭവം. കടയിൽ പോയി തിരിച്ചു വരുന്നതിനിടെ റോഡിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.