< Back
India
സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
India

സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Web Desk
|
2 April 2021 12:04 PM IST

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണ് റെയ്ഡ് ആരംഭിച്ചത്

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകൾ സെന്താമരയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ഭർത്താവ് ശബരീശനൊപ്പം ചെന്നൈയിലെ നീലാംഗരൈയിലാണ് സെന്താമരൈ താമസിക്കുന്നത്. ശബരീശന്റെ ഉടമസ്ഥതയിലുള്ള മറ്റു നാലിടങ്ങളിൽ കൂടി റെയ്ഡ് പുരോഗമിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത ശബരീശൻ സ്റ്റാലിന്റെ ഏറ്റവുമടുത്ത ഉപദേശകരിൽ ഒരാളാണ്. ചർച്ചകളിലും കൂടിക്കാഴ്ചകളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. ഇതിന് മുമ്പ് ഡിഎംകെ നേതാവ് ഇവി വേലുവിന്റെ വീട്ടിൽ ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവണ്ണാമലൈ മണ്ഡലത്തിൽ സ്റ്റാലിൻ വേലുവിന് വേണ്ടി പ്രചാരണം നടത്തുന്ന വേളയിലായിരുന്നു റെയ്ഡ്.

ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts