< Back
India

India
പ്രസംഗം നിർത്തി, കുഴഞ്ഞു വീണ ബിജെപി പ്രവർത്തകനെ സഹായിക്കാൻ ആവശ്യപ്പെട്ട് മോദി
|3 April 2021 1:39 PM IST
പിഎംഒയുടെ മെഡിക്കൽ സംഘത്തോടായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം
ഗുവാഹത്തി: അസമിൽ നിർജലീകരണം മൂലം കുഴഞ്ഞുവീണ പാർട്ടി പ്രവർത്തകനെ സഹായിക്കാൻ മൈക്കിൽക്കൂടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തമുൽപൂറിലെ പ്രചാരണ റാലിക്കിടെയാണ് മോദി പ്രസംഗം നിർത്തി അവശ്യസഹായം നൽകാൻ നിർദേശിച്ചത്.
പിഎംഒയുടെ മെഡിക്കൽ സംഘത്തോടായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. നിർജലീകരണം മൂലമാണ് ബുദ്ധിമുട്ട് ഉണ്ടായതെന്ന് തോന്നുന്നു. വേഗത്തിൽ സഹായമെത്തിക്കണം- എന്നായിരുന്നു മോദിയുടെ വാക്കുകൾ.
പ്രോട്ടോകോൾ പ്രകാരം നാലു പേർ അടങ്ങുന്ന വിദഗ്ധ സംഘമാണ് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യുക. മെഡിക്കൽ എമർജൻസി കിറ്റുകൾ ഇവരുടെ കൈവശം എല്ലായ്‌പ്പോഴുമുണ്ടാകും.