< Back
India

India
കോവിഡ് വ്യാപനം: ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താൽക്കാലികമായി അടച്ചിടുന്നു
|9 April 2021 6:05 PM IST
തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം
കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യു ക്യാമ്പസില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഡൽഹി എയിംസിലും കോവിഡ് വ്യാപനം തുടരുകയാണ്. എയിംസിലെ 35 ഡോക്ടർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഗംഗാറാം ആശുപത്രി അധികൃതരുമായാണ് മുഖ്യമന്ത്രി യോഗം ചേരുന്നത്.