< Back
India
കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് ഈ മാസം 30ന്
India

കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് ഈ മാസം 30ന്

Web Desk
|
12 April 2021 7:57 PM IST

നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 21ന് നടക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 23 വരെയാണ്.

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 വരെയാണ്. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 21ന് നടക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 23 വരെയാണ്.

നേരത്തെ രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ നിലവിലുള്ള നിയമസഭാ അംഗങ്ങൾക്ക് വോട്ടവകാശം ലഭിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ്. ശർമ എം.എൽ.എയും നൽകിയ ഹരജികളിലാണ് കോടതി ഉത്തരവ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts