< Back
India
യോഗ ചെയ്യുന്നതിനിടെ കൊളംബിയന്‍ സ്വദേശി ആശ്രമത്തിലെ ടെറസില്‍ നിന്ന് വീണുമരിച്ചു
India

യോഗ ചെയ്യുന്നതിനിടെ കൊളംബിയന്‍ സ്വദേശി ആശ്രമത്തിലെ ടെറസില്‍ നിന്ന് വീണുമരിച്ചു

Web Desk
|
18 May 2021 6:11 PM IST

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ശ്രീ യുഗള്‍ ഭജന്‍ കുടി ആശ്രമം പാലസില്‍ വച്ചാണ് അപകടം നടന്നത്

യോഗ ചെയ്യുന്നതിനിടെ കൊളംബിയക്കാരനായ 43കാരന്‍ ടെറസില്‍ നിന്നും വീണുമരിച്ചു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ശ്രീ യുഗള്‍ ഭജന്‍ കുടി ആശ്രമം പാലസില്‍ വച്ചാണ് അപകടം നടന്നത്.

ഒമർ അർലനോകാഹ്ടിലോക്സ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇയാള്‍ മഥുരയിലാണ് താമസം. ടെറസില്‍ നിന്നും വീണ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊളംബിയൻ എംബസിയുടെയും കുടുംബാംഗങ്ങളുടെയും അനുമതിയെ തുടര്‍ന്ന് തിങ്കളാഴ്ച ഹിന്ദു ആചാരപ്രകാരം ആശ്രമ നിവാസിയായ മരിയ കൃഷ്ണയാണ് അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.മരണത്തെക്കുറിച്ച് കൊളംബിയൻ എംബസി അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് സിരിഷ് ചന്ദ്ര പറഞ്ഞു.

Similar Posts