< Back
India
ഭക്ഷണം നല്‍കാമെന്ന വ്യാജേന യുവതിയെ ആംബുലന്‍സില്‍ കയറ്റി, ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് ബലാത്സംഗത്തിനിരയാക്കി; ഡ്രൈവര്‍ അറസ്റ്റില്‍
India

ഭക്ഷണം നല്‍കാമെന്ന വ്യാജേന യുവതിയെ ആംബുലന്‍സില്‍ കയറ്റി, ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് ബലാത്സംഗത്തിനിരയാക്കി; ഡ്രൈവര്‍ അറസ്റ്റില്‍

Web Desk
|
27 May 2021 10:26 AM IST

ജയ്പൂരില്‍ മേയ് 24നാണ് സംഭവം നടന്നത്

ഭക്ഷണം നല്‍കാമെന്ന വ്യാജേന നാടോടി സ്ത്രീയെ ആംബുലന്‍സില്‍ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയ ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍. ജയ്പൂരില്‍ മേയ് 24നാണ് സംഭവം നടന്നത്.

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് 22കാരിയായ യുവതിയെ ഡ്രൈവര്‍ ആംബുലന്‍സിലേക്ക് വിളിച്ചുകയറ്റുകയായിരുന്നു. ഡ്രൈവര്‍ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഭര്‍തൃമതിയായ യുവതിയെ ആംബുലന്‍സില്‍ വിജനമായ സ്ഥലത്തെത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രതികള്‍ക്കെതിരെ പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Similar Posts