< Back
India
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജരിവാള്‍ നാളെ പഞ്ചാബില്‍
India

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജരിവാള്‍ നാളെ പഞ്ചാബില്‍

Web Desk
|
20 Jun 2021 4:53 PM IST

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാളിന്റെ നീക്കം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ നാളെ പഞ്ചാബിലെത്തും. അമൃത്സറിലാണ് കെജരിവാള്‍ സന്ദര്‍ശനം നടത്തുക. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് കെജരിവാള്‍ പഞ്ചാബിലെത്തുന്നത്.

കെജരിവാള്‍ നാളെ പഞ്ചാബ് സന്ദര്‍ശിക്കും, പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നു- ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

കെജരിവാളിന്റെ സാന്നിധ്യത്തില്‍ മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് പാര്‍ട്ടി അംഗത്വമെടുക്കും.

Related Tags :
Similar Posts